താമരശ്ശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മികവിനുള്ള പുരസ്കാരം ഏറ്റുവാങ്ങി
താമരശ്ശേരി: കോഴിക്കോട് റവന്യൂ ജില്ലയിലെ 100% വിജയം കരസ്ഥമാക്കിയ സ്കൂളുകൾക്കുള്ള അനുമോദന പരിപാടി കോഴിക്കോട് നടന്ന ചടങ്ങിൽ തുറമുഖ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കിയതിന് താമരശ്ശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിനുള്ള പുരസ്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശിയിൽ നിന്നും സ്കൂൾ എഡ്യൂകെയർ കോഡിനേറ്റർക്ക് വേണ്ടി ഷീജാ മണി ടീച്ചർ ഏറ്റുവാങ്ങി. ഇരുന്നുറ്റി മുപ്പത്തി എട്ടു കുട്ടികൾ എസ് എസ് എൽസി പരീക്ഷ എഴുതിയതിൽ നാൽപ്പത്തി എട്ടു കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ്സ്, എട്ടു കുട്ടികൾ ഒൻപത് എപ്ലസ്സ് , പതിനെട്ടു പേർ എട്ട് എപ്ലസ്സ് എന്നിങ്ങനെ നേടിയാണ് ഈ മികച്ച വിജയം കൈവരിച്ചത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍