ലഹരിക്കടത്ത് ആരോപിച്ച് ലഹരി വിരുദ്ധ സമിതി മർദിച്ചെന്ന് പരാതി; അഞ്ച് പേർക്കെതിരെ കേസ്..
താമരശ്ശേരി: താമരശ്ശേരി സമീപം പുല്ലാഞ്ഞിമേട്ടിലെ തട്ടുകടയിൽ ചായ കുടിക്കാനായി കാറിലെത്തിയ യുവാവിനെ ഒരു സംഘം മർദ്ദിച്ചതായി പരാതി. പെരുമ്പള്ളി തയ്യിൽ നദീറാണ് (31) താമരശ്ശേരി പോലീസിൽ പരാതി നൽകിയത്. ചൊവ്വാഴ്ചയായിരുന്നു പരാതിക്ക് ആധാരമായ സംഭവം. ആറു പേർക്കെതിരെ പോലീസ് കേസെടുത്തു.
എന്നാൽ താമരശ്ശേരി പുല്ലാഞ്ഞിമേട് നടുറോട്ടിൽ വെച്ച് ലഹരി ഉപയോഗിച്ചു
നാട്ടുകാർക്കും വാഹനങ്ങൾക്കും നേരെ അക്രമം കാണിച്ച യുവാവിനെ തടഞ്ഞു വെച്ച് പോലീസിൽ വിവരമറിയിച്ചതിന് നാട്ടുകാർക്കെതിരെ യുവാവ് തന്നെ മർദ്ദിച്ചെന്ന് കാണിച്ച് താമരശ്ശേരി പോലീസിൽ നൽകിയ പരാതി വ്യാജമെന്ന് അമ്പായത്തോട് ലഹരി വിരുദ്ധ സമിതി.
യുവാവിന്റെ പരാതിയിൽ യാതൊരുവിധ അന്വേഷണവും നടത്താതെ അഞ്ചോളം ചെറുപ്പക്കാർക്ക് എതിരെ
വിവിധ വകുപ്പുകൾ പ്രകാരം താമരശ്ശേരി പോലീസ് കേസ്സെടുത്തതായും ലഹരി വിരുദ്ധ സമിതി.
4.7.2023ന് നടന്ന സംഭവത്തിൽ അന്ന് തന്നെ പെരുമ്പള്ളി സ്വദേശിയായ നാദിർ
എന്നയാളെ താമരശ്ശേരി പോലീസ് സബ്ഇൻസ്പെക്ടർ അറസ്റ്റ് ചെയ്ത് കൊണ്ട് പോവുകയും ഇയാളുടെ പേരിൽ
കേസ്സെടുക്കുകയും ചെയ്തതാണ് . എന്നാൽ 5.7.2023ന് രാത്രി യുവാവ് പോലീസിൽ നൽകിയ പരാതിയിൽ നാട്ടുകാർക്കെതിരെയും കേസ്സെടുക്കുകയാണ് ഉണ്ടായത്, മുമ്പും ഇത്തരം ലഹരി മാഫിയകളുടെ വ്യാജമായ പരാതിയിൽ താമരശ്ശേരി പോലീസ് കേസ്സെടുത്തതായും ലഹരി മാഫിയകളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത് എന്നും ലഹരിവിരുദ്ധ സമിതി പ്രവർത്തകർ ആരോപിച്ചു
