ഇന്ന് രാവിലെയുടെ വീശിയടിച്ച ചുഴലിക്കാറ്റിൽ മലയോര മേഖലയിൽ വ്യാപക നഷ്ടം .
താമരശ്ശേരി : ഇന്ന് രാവിലെ ഓടെ വീശിയടിച്ച ചുഴലിക്കാറ്റിൽ മലയോര മേഖലയിൽ വ്യാപക നഷ്ടം .
കട്ടിപ്പാറ കുളമല സക്കീറിന്റെ വീടിന് മുൻഭാഗത്ത് നിർത്തിയിട്ട കാറിന് മുകളിൽ
സമീപത്തെ തെങ്ങും ഇലക്ട്രിക് പോസ്റ്റും
പൊട്ടിവീണു കാറിന് കേടുപാടുകൾ സംഭവിച്ചു.
താമരശ്ശേരിയിൽ ഉല്ലാസ് കോളനിയിൽ വീടിന് മുകളിലേക്ക് തെങ്ങ് മുറിഞ്ഞു വീണു. ഉല്ലാസ് കോളനിയിൽ സുനിയുടെ വാടകക്ക് നൽകിയ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്. വീടിന് കേടുപാട് സംഭവിച്ചെങ്കിലും, ആളപായമില്ല. കോരങ്ങാട് ഹൈസ്കൂളിന്റെ കോമ്പൗണ്ടിൽ സ്ഥിതി ചെയ്തിരുന്ന മരവും തെങ്ങും സമീപത്തെ ഫ്ലാറ്റിനു മുകളിൽ വീണ്
ഫ്ലാറ്റിനും സമീപത്തെ കിണറിനും കേടുപാടുകൾ സംഭവിച്ചു.
കാറ്റിൽ തകർന്ന വൈദ്യുതി തൂൺ മാറ്റാൻ വരുന്നതിനിടയിൽ വാഹനം അപകടത്തിൽ പെട്ട് കെഎസ്ഇബി ജീവനക്കാരന് പരിക്ക്
കട്ടിപ്പാറ: കാറ്റിൽ തകർന്ന വൈദ്യുതി തൂൺ മാറ്റാൻ വരുന്നതിനിടയിൽ വാഹനം അപകടത്തിൽ പെട്ട് കെഎസ്ഇബി ജീവനക്കാരന് പരിക്ക്. ചമൽ കുളമല ഭാഗത്താണ് സംഭവം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍