ഈങ്ങാപ്പുഴയിൽ വീട്ടമ്മയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ

പുതുപ്പാടി:ഈങ്ങാപ്പുഴയിൽ വീട്ടമ്മയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ 
കണ്ടെത്തി.പുറ്റേൻ 
കുന്ന് അനിത 
(52)നെയാണ് ഇന്ന് പുലർച്ചെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. 

പുലർച്ചെ എഴുന്നേറ്റ അനിതയെ കാണാതിരുന്നതിനെ തുടർന്ന് ഭർത്താവ് തിരച്ചിൽ നടത്തിയപ്പോൾ കിണറിന്റെ മുകളിലെ വല നീങ്ങി കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു, തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ വീണു കിടക്കുന്നത് കണ്ടത്. മുക്കത്തുനിന്നും 
ഫയർഫോഴ്സത്തി മൃതദേഹം 
പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍