യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


താമരശ്ശേരി: താമരശ്ശേരി ചുങ്കം മുട്ടുകടവ് താമസിക്കും കുറ്റിപ്പറമ്പിൽ മർഫി ലാൽ (49) നെയാണ് വീടിനു സമീപം വിറകുപുരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ടെലിഫോൺസിൽ കരാർ തൊഴിലാളിയായി ജോലി നോക്കി വരികയായിരുന്നു. ഭാര്യ: ശ്രീവിദ്യ. മക്കൾ: വിശ്വജിത്, സൂര്യജിത് പിതാവ്: പരേതനായ പവിത്രൻ. മാതാവ്: നാരായണി. സഹോദരങ്ങൾ: ബോസ് ലാൽ, സുഗന്തി, സുരേഷ് കുമാർ, അജി ലാൽ.