സ്‌പോർട്സ് കിറ്റ് വിതരണവും സ്പോർട്സ് ക്ലബ്ബ് ഉദ്ഘാടനവും നടത്തി
കട്ടിപ്പാറ : വെട്ടിഒഴിഞ്ഞ തോട്ടം എസ്എസ്എം യുപി സ്കൂളിലെ സ്പോർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനം ഇന്ത്യക്കു വേണ്ടി ഏഷ്യൻ കപ്പ് ബേസ്ബോൾ മൽസരത്തിൽ പങ്കെടുത്ത കെ കെ സന ജിൻസിയ നിർവ്വഹിച്ചു. ചൈനയിലെ തന്റെ കായികാനുഭവങ്ങൾ അവർ പങ്കു വെച്ചത് കുട്ടികൾക്ക് കൗതുകമായി. ട്രാവൽ മാർട്ട് ഹോളിഡെയ്സ് താമരശ്ശേരി വിദ്യാലയത്തിന് സ്പോൺസർ ചെയ്ത സ്പോർട്സ് താരങ്ങൾക്കുള്ള ജഴ്സി സ്കൂൾ ലീഡർ മുഹമ്മദ് സിയാദ് ഏറ്റുവാങ്ങി. സ്കൂൾ പിടിഎ എക്സിക്യൂട്ടീവ് അംഗവും കായിക പ്രേമിയുമായ അഷ്റഫ് പി വി സ്പോൺസർ ചെയ്ത സ്പോർട്സ് കിറ്റ് അദ്ദേഹത്തിൽ നിന്ന് സ്കൂൾ സ്പോർട്സ് മന്ത്രി മുഹമ്മദ് ഷാൻ ഏറ്റുവാങ്ങി. സന ജിൻസിയക്ക് പ്രധാനാദ്ധ്യാപകൻ വിജയൻ മാസ്റ്റർ ഉപഹാരം നൽകി. പിടിഎ പ്രസിഡന്റ് കെ പി നാസർ കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അദ്ധ്യക്ഷ പ്രസംഗത്തിൽ അവതരിപ്പിച്ചു..അഷ്റഫ് പി വി, ഖാലിദ്, നസീഫ് മാസ്റ്റർ, നിസാർ മാസ്റ്റർ, റഹീന ടീച്ചർ എന്നിവർ സംസാരിച്ചു. സ്പോർട്സ് ക്ലബ്ബ് കൺവീനർ ഖലീലു റഹ്മാൻ മാസ്റ്റർ നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍