കന്നൂട്ടിപ്പാറ സ്കൂളിൽ സ്റ്റാഫ് ലൈബ്രറി ഉദ്ഘാടനം ചെയ്തു.
കട്ടിപ്പാറ : കന്നൂട്ടിപ്പാറ ഐയുഎം എൽ പി സ്കൂളിൽ ഈ വർഷത്തെ സ്റ്റാഫ് ലൈബ്രറി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സ്കൂൾ ഹെഡ് മാസ്റ്ററും നാഷണൽ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറാറുമായ അബുലൈസ് തേഞ്ഞിപ്പലം ലൈബ്രറി ഇൻ ചാർജ് പി.പി തസ്ലീന ടീച്ചർക്കു ആദ്യ പുസ്തകം നൽകി നിർവ്വഹിച്ചു. അധ്യാപകർ വായനയുടെ പുതുലോകങ്ങൾ വെട്ടിപ്പിടിച്ച് മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളിൽ വായനാ ശീലം വളർത്തിയെടുക്കണമെങ്കിൽ ഇത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ഇയ്യിടെ ദിവംഗതനായ ലോക പ്രശസ്ത സാഹിത്യകാരൻ മിലൻ കുന്ദേരയെ ചടങ്ങിൽ അനുസ്മരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍