കുട്ടികളെ കട്ടിലിൽ കെട്ടിയിട്ട് മർദ്ദനം; മാതാവും കാമുകനും അറസ്റ്റിൽ
പാലക്കാട്: തൃത്താല കപ്പൂരിൽ പ്രായപൂർത്തിയാവാത്ത കുട്ടികളെ കട്ടിലിൽ കെട്ടിയിട്ട് മർദ്ദനം. കുട്ടികളുടെ മാതാവ്, ഇവരുടെ കാമുകൻ ഷബീർ എന്നിവരെയാണ് ചാലിശ്ശേരി പോലീസ് പിടികൂടിയത്.
കുട്ടികളെ സ്‌കൂളിൽ അയക്കാതെ വീട്ടുജോലിയ്‌ക്ക് പോകാൻ അമ്മയും കാമുകനും നിർബന്ധിച്ചിരുന്നു. എന്നാൽ കുട്ടികൾ ഇതിന് വിസമ്മതിച്ചതോടെയായിരുന്നു കട്ടിലിൽ കെട്ടിയിട്ടുള്ള മർദ്ദനം. കട്ടിലിൽ കെട്ടിയിട്ടും,മൊബൈൽ ഫോൺ ചാർജർ കേബിൾ ഉപയോഗിച്ചും ഉപദ്രവിച്ചതായി കുട്ടികൾ മൊഴി നൽകി. മുതിർന്ന സഹോദരി മുഖേനെയാണ് കുട്ടികൾ പോലീസിനെ സമീപിച്ചത്.
