മൊബൈൽ പൊട്ടിത്തെറിച്ചു വിദ്യാർത്ഥികൾക്ക് പരിക്ക്
കൽപ്പറ്റ: വയനാട് ജില്ലയിലെ മടക്കിമലയിൽ വിദ്യാർഥിയുടെ മൊബൈൽ
പൊട്ടിത്തെറിച്ചു. ഒഴക്കൽ കുന്നിൽ താമസിക്കുന്ന നെല്ലാംങ്കണ്ടി ഷംസുദ്ദീൻ ലത്വീഫിയുടെ മകൻ സിനാന്റെ
ഫോണാണ്പൊട്ടിത്തെറിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെ ആണ് അപകടം നടന്നത്. ഫോണ് അടുത്തു വച്ചു സിനാൻ ചെറുതായി മയങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
പെട്ടെന്നൊരു ശബ്ദം കേട്ടാണ് സിനാൻ ഉണർന്നത്. ഫോണിൽ നിന്നും ശബ്ദം കേട്ട ഉടനെ മൊബൈൽ വലിച്ചു ദൂരത്തേക്ക് എറിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. രണ്ടു വർഷം മുമ്പ് വാങ്ങിയ റെഡ്മി നോട്ട് 7 പ്രോ എന്നാ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ഫോൺ
പൊട്ടിത്തെറിച്ചതിന്റെ കാരണം ഇതുവരെ
വ്യക്തമല്ല
