സമ്പൂർണ്ണ ക്ലാസ് റൂം ഗണിതലാബ് ഉദ്ഘാടനം ചെയ്തു

കട്ടിപ്പാറ : വെട്ടി ഒഴിഞ്ഞ തോട്ടം എസ്എസ്എം യു പി സ്കൂളിൽ സമ്പൂർണ്ണ ക്ലാസ്‌റൂം ഗണിതലാബിന്റെ ഉദ്ഘാടനം കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് പൂലോട് നിർവ്വഹിച്ചു. ദൈനംദിന വ്യവഹാരത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഗണിത ശാസ്ത്ര പഠനത്തെ പരിപോഷിപ്പിക്കുവാൻ ഈ വിദ്യാലയം ചെയ്തുവരുന്ന അന്യാദൃശമായ പഠന പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനാദ്ധ്യാപകൻ വിജയൻ മാസ്റ്റർ സ്വാഗതം പറഞ്ഞ പ്രോഗ്രാമിന് വാർഡ് മെമ്പർ സാജിത ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു. ഗണിത ക്ലബ്ബ് കൺവീനർ നസീഫ് മാസ്റ്റർ പദ്ധതി വിശദീകരിച്ചു. പിടിഎ പ്രസിഡന്റ് കെ പി നാസർ, വൈസ് പ്രസിഡന്റ് പിപി സലിം, സിആർസി കോഡിനേറ്റർ രാലിസ രാജു, മുൻ പിടിഎ വൈസ് പ്രസിഡന്റ് ജുനൈർ, എംപിടിഎ ചെയർ പേഴ്സൻ സഫീറ എൻകെ, സുബൈർ മാസ്റ്റർ, സബിത ടീച്ചർ, റഹീന ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. രജില ടീച്ചർ നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍