കന്നൂട്ടിപ്പാറ സ്കൂളിൽ ഡോ.എ.പി ജെ അബ്ദുൽ കലാമിനെ അനുസ്മരിച്ചു.

കട്ടിപ്പാറ : ഇന്ത്യയുടെ ജനപ്രിയനായ പ്രസിഡണ്ടും ലോക പ്രശസ്ത ശാസ്ത്രജ്ഞനുമായിരുന്ന മിസൈൽ മാൻ ഡോ.എ.പി.ജെ അബ്ദുൽ കലാമിന്റെ എട്ടാമത്തെ ചരമ വാർഷിക ദിനത്തിൽ കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂളിൽ കലാം അനുസ്മരണം നടത്തി. കുട്ടികളോട് വലിയ വലിയ സ്വപ്നങ്ങൾ കാണുവാൻ പ്രേരിപ്പിച്ച കലാമിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത ഒരിക്കലും നികത്താനാവാത്തതാണെന്ന് ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം അനുസ്മരണ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. രാജ്യത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച കലാമിന്റെ ജീവിത പാഠങ്ങൾ ഉൾക്കൊണ്ടു കൊണ്ട് മുന്നറണമെന്ന് കുട്ടികളോട് ആഹ്വാനം ചെയ്തു.എസ് ആർ ജി കൺവീനർ കെ.ടി ആരിഫ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ദിൻഷ ദിനേശ്, കെ.പി ജസീന ടീച്ചർ, പി.പി.തസലീന ടീച്ചർ, കെ.സി ശിഹാബ്, ഫൈസ് ഹമദാനി, ടി. ഷബീജ്, P നിഷാന ,ഇ പി മുൻസില, സ്കൂൾ ലീഡർ അളക ലക്ഷ്മി മുതലായവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍