കൊടുവള്ളി ഗവ: ഹയർ സെക്കൻഡറി യിൽ റാഗിങ്: പ്ലസ് വൺ വിദ്യാർഥിക്ക് മർദനമേറ്റതായി പരാതി
കൊടുവള്ളി :റാഗിങ്ങിന്റെപേരിൽ കൊടുവള്ളി ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിക്ക് മർദനമേറ്റതായി പരാതി. കൊടുവള്ളി മുക്കിലങ്ങാടി സ്വദേശി മുഹമ്മദ് റസലി(16)നാണ് മർദനമേറ്റത്.
വ്യാഴാഴ്ചയാണ് സംഭവം. ക്ലാസിലേക്ക് സംഘടിച്ചെത്തിയ പ്ലസ്ടു വിദ്യാർഥികൾ വസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടെന്നും വിസമ്മതിച്ചപ്പോൾ മർദിച്ചെന്നുമാണ് മുഹമ്മദ് റസൽ പറയുന്നത്. പരിക്കേറ്റ റസലിനെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുമ്പ് രണ്ടുതവണ മർദ്ദനം ഏറ്റതായിപിതാവ് പറഞ്ഞു.സംഭവത്തിൽ സ്കൂൾ അധികൃതർ പൊലിൽ പരാതി നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍