ചിങ്ങം 1 കർഷക ദിനം കേരള ഗ്രാമീൺ ബാങ്ക് ചമൽ ബ്രാഞ്ച് മികച്ച കർഷകരെആദരിച്ചു
കട്ടിപ്പാറ: ചിങ്ങം 1 കർഷദിനം കേരള ഗ്രാമീൺ ബാങ്ക് ചമൽ ബ്രാഞ്ച് ആചരിക്കുകയും, ബാങ്കിന്റെ പ്രവർത്തന പരിധയിൽ വ്യത്യസ്ത മേഖലയിലെ മികച്ച കർഷകരെ ആദരിച്ചു.
ബ്രാഞ്ച് മാനേജർ എം പ്രീതയുടെ അദ്ധ്യക്ഷതയിൽ ബാങ്കിൽ ചേർന്ന കർഷക ദിനാചരണ ചടങ്ങ് കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനിൽ ജോർജ് ഉദ്ഘാടനം ചെയ്തു.
ബാങ്ക് മികച്ച കർഷകരായ രാഘവൻ തിരുവോത്ത്,ജോസഫ് വളവനാനിക്കൽ,നാരായണൻ ചെവിടൻചാലിൽ,അബു എറക്കൽ, സ്വാമിക്കുട്ടി പൂവ്വത്തിങ്ങൽ, കുഞ്ഞാലിക്കുട്ടി മാമ്പള്ളിക്കര,കുമാരൻ വള്ളുവർക്കു ന്ന്,ഷാജു മേനംപാഠത്തിൽ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
കട്ടിപ്പാറ പഞ്ചായത്ത് ക്യഷി വികസന ഓഫിസർ ആധുനിക ക്യഷിരീതികളും കർഷകർ നേരിടുന്ന കാർഷിക പ്രശ്നങ്ങളും,ഗ്രാമപഞ്ചായത്തിലെ വ്യവസായ വകുപ്പ് ഇൻറ്റേൺ വിഷ്ണു കാർഷിക ഉൽപ്പന്നങ്ങളിൽ നിന്ന് മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിപണി കണ്ടെത്തി മാർക്കറ്റിംഗ് ചെയ്യുന്നത് സംബന്ധിച്ചും, അവയുടെ നിർമ്മാണത്തിന് ആവശ്യമായ ആധുനിക മെഷിനറികൾ സബ്സിഡിയോട് കൂടിലഭ്യമാകുന്ന വിവരങ്ങൾ പങ്കുവെച്ചു.
സ്വാമിക്കുട്ടി പൂവ്വത്തിങ്ങൽ, കുഞ്ഞാലിക്കുട്ടി മാമ്പള്ളിക്കര എന്നിവർ ആശംസകൾ അറിയിച്ചു.
ചടങ്ങിൽ കേരള ഗ്രാമീൺ ബാങ്ക് അസിസ്റ്റന്റ് മാനേജർ അജിത്ത് പി വി സ്വാഗതവും ക്ലാർക്ക് ജോജി വർഗ്ഗീസ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍