നസ്രത്ത് എൽ പി സ്കൂളിൽ കർഷകദിനത്തിൽ 'കുട്ടി കർഷകൻ ' പദ്ധതി ആരംഭിച്ചു
കട്ടിപ്പാറ :നസ്രത്ത് എൽ പി സ്കൂൾ മുത്തോറ്റിക്കലിൽ ചിങ്ങം 1 കർഷകദിനത്തോടനുബന്ധിച്ച് കുട്ടിക്കർഷകൻ പദ്ധതിക്ക് ആരംഭം കുറിച്ചു. കുട്ടികളിൽ കൃഷി യോടുള്ള ആഭിമുഖ്യം വർധിപ്പിക്കുന്നതിനും വിവിധ കൃഷി രീതികൾ പരിചയപെടുന്നതിനും വേണ്ടി ആണ് ഈ പദ്ധതി തുടങ്ങുന്നത്.
കട്ടിപ്പാറ കൃഷി ഓഫീസർ . മനോജ് പി ആർ കുട്ടികൾക്ക് വിത്ത് വിതരണം ചെയ്ത് ഈ പദ്ധതി ഉദ്ഘാടനം ചെയ്തു . കൂടാതെ കൃഷിയുടെ പ്രാധാന്യവും കൃഷി ചെയ്യേണ്ട രീതികളും ലളിതമായി കുട്ടികൾക്ക് വിവരിച്ചു നൽകി .
എല്ലാ കുട്ടികൾക്കും തങ്ങളുടെ വീട്ടിൽ രക്ഷിതാക്കളുടെ സഹായത്തോടെ അടുക്കളത്തോട്ടം തയ്യാറാക്കാനും .ഒപ്പം ഉച്ചഭക്ഷണ പദ്ധതിക്കായി പച്ചക്കറികൾ ലഭിക്കുന്ന വിധത്തിൽ സ്കൂളിലും പച്ചക്കറിത്തോട്ടത്തിന് തുടക്കം കുറിക്കാനും ഈ പദ്ധതിക്ക് കഴിയട്ടെ എന്നും ഹെഡ്മിസ്ട്രസ് ചിപ്പി രാജ് ആശംസിച്ചു.
കുട്ടി കർഷകൻ പദ്ധതിയിലൂടെ ഏറ്റവും മികച്ച കുട്ടി കർഷകനെ തിരഞ്ഞെടുത്തു ആദരിക്കുന്നതും സ്കൂൾ വിഭാവനം ചെയ്യുന്നു . അധ്യാപകരായ സോണിയ സി ബിന്ദു കെ എസ് അരുൺ കെ ജെ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍