നമ്പർ മാറി വീണ്ടും പിഴ നോട്ടിസ്, ചെയ്യാത്ത കുറ്റത്തിന് പിഴയടക്കില്ലെന്ന് അബ്ദുൽ മജീദ്
താമരശ്ശേരി∙ വാഹന നമ്പർ മാറി റോഡ് ക്യാമറയിൽനിന്നുള്ള പിഴ സന്ദേശം വീണ്ടും.
താമരശ്ശേരി കോരങ്ങാട് പിസി മുക്ക് സ്വദേശി അബ്ദുൽ മജീദിനാണ് പിഴയിട്ടുകൊണ്ടുള്ള സന്ദേശം ലഭിച്ചത്. വയനാട് ഭാഗത്തുനിന്ന് സീറ്റ് ബെൽറ്റ് ധരിക്കാതെ ചിത്രമാണ് ചെലാനിലുളളത്. 500 പിഴ അടയ്ക്കാനാണ് സന്ദേശം ലഭിച്ചത്.
സന്ദേശത്തിൽ രേഖപ്പെടുത്തിയിട്ടുള്ള നമ്പർ കെ എൽ 57 M 8516 എന്നാണ്. അബ്ദുൽ മജീദിന്റെ കാറിന്റെ നമ്പർ കെ എൽ 57 N 8516 എന്ന നമ്പറാണ് .ഇതേ ദിവസം വയനാട് ഭാഗത്തേക്ക് യാത്രചെയ്തിട്ടുമില്ല. ചെയ്യാത്ത കുറ്റത്തിന് പിഴയടക്കില്ലെന്ന് അബ്ദുൽ മജീദ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍