അന്നദാതാക്കൾക്കു അഭിവാദ്യങ്ങളുമായി കന്നൂട്ടിപ്പാറ സ്കൂളിൽ കർഷക ദിനാചരണം.
കട്ടിപ്പാറ : കൊല്ലവർഷം 1199 ചിങ്ങം ഒന്ന് വ്യാഴാഴ്ച കർഷകദിനവുമായി ബന്ധപ്പെട്ട് കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിൽ കൃഷിയും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
കാലത്ത് 9.30 ന് സംഘടിപ്പിച്ച കാർഷിക അസംബ്ലിയിൽ കുട്ടികൾ കർഷകരുടെ വസ്ത്രങ്ങളും പാളത്തൊപ്പികളുമണിഞ്ഞ് പങ്കെടുത്തു. കൃഷിയുടെയും കർഷകരുടെ കഠിനാധ്വാനത്തിന്റെയും മഹത്വത്തെക്കുറിച്ച് ഹെഡ് മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം ലളിതമായി വിശദീകരിച്ചു.
തുടർന്ന് കുട്ടികൾ തൊട്ടടുത്തുള്ള കൃഷി ഭൂമി സന്ദർശിച്ചു. കൃഷി രീതികൾ പരിചയപ്പെട്ടു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തി. കൂടാതെ കൃഷിച്ചൊല്ലുകൾ പറയൽ, കൃഷിയുമായി ബന്ധപ്പെട്ട കടംകഥപ്പയറ്റ്, പാളത്തൊപ്പി നിർമ്മാണം മുതലായ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.
പരിപാടികൾക്ക് കെ.ടി.ആരിഫ് മാസ്റ്റർ, കെ.പി. ജസീന, ദിൻഷ ദിനേശ്, കെ.സി ശിഹാബ്, പി.പി.തസലീന, ഫൈസ് ഹമദാനി, ടി. ഷബീജ്, എം.നിഷാന , ഇ.പി. മുൻസില മുതലായവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍