ഓണസമൃദ്ധി 2023 -കര്‍ഷക ചന്ത ആരംഭിച്ചു
താമരശ്ശേരി : പച്ചക്കറികള്‍ വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ കൃഷി വകുപ്പിന്റെ കര്‍ഷക ചന്ത താമരശ്ശേരി കൃഷിഭവന്‍ പരിസരത് ആരംഭിച്ചു. ഓഗസ്റ്റ് 25 മുതല്‍ 28 വരെ ആണ് ചന്ത നടക്കുന്നത് .ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്ദുറഹിമാന്‍ മാസ്റ്റര്‍ കര്‍ഷക ചന്ത ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൌദബീവി അധ്യക്ഷനായിരുന്നു. കർഷകരിൽ നിന്നും പൊതു വിപണി വിലയേക്കാൾ കൂടിയ നിരക്കിൽ നാടൻ പച്ചക്കറി സംഭരിക്കുകയും
ചെയ്യുന്നുണ്ട്.കർഷകരായ ജോബിഷ് ,അജയ്,സുരേഷ് ,ഉദയകുമാർ,സുഹറ എന്നിവർ നാടൻ പച്ചക്കറികൾ ചന്തയിലേക്ക് നല്കി.ഞങ്ങളും
കൃഷിയിലേക്ക് പദ്ധതിയിൽ രൂപീകരിച്ച കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിലാണ് വിപണി നടത്തുന്നത്. കൃഷിയിലേക്ക് പദ്ധതിയിൽ രൂപീകരിച്ച കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിലാണ് വിപണി നടത്തുന്നത്.
ചടങ്ങിൽ സ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാരായ അയ്യുബ് ഖാൻ ,മഞ്ജിത ,വാർഡ് മെമ്പർ മാരായ സജിത്ത് ,ഖദീജ സത്താർ ഫസീല,ആയിഷ ,കൃഷി അസ്സിസ്ടന്റുമാരായ വിപിൻ,ഷൈജ ബാല
കൃഷ്ണൻ,ഗിരീഷ് കുമാർ,രത്നവല്ലി സുലൈഖ ,മുഹമ്മെദ് അജയ് സുഹറ എന്നിവർ പങ്കെടുത്തു .കൃഷി ഓഫീസർ എം എം സബീന സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍