മധുരയില്‍ ട്രെയിന് തീപിടിച്ച് 9 മരണം; 20 പേര്‍ക്ക് പരുക്ക്


മധുരയില്‍ നിര്‍ത്തിയിട്ട ട്രെയിന് തീപിടിച്ച് ഒന്‍പത് പേര്‍ മരിച്ചു. 20 പേര്‍ക്ക് പരുക്ക്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. ലക്നൗ–രാമേശ്വരം ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. നിര്‍ത്തിയിട്ട ട്രെയിനുള്ളില്‍ വച്ച് ഭക്ഷണം പാകം ചെയ്യുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശുകാരാണ് അപകടത്തില്‍പ്പെട്ടത്. തീയണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍