കർഷക തൊഴിലാളി യൂണിയൻറെ അഖിലേന്ത്യ ഓഫീസ് ഫണ്ടിന്റെ ഭാഗമായി പാഴ്‌വസ്തു സാധനങ്ങൾ ഏറ്റുവാങ്ങി


താമരശ്ശേരി :  വാപ്പനാം പൊയിൽ കെ എസ് കെ ടി യു യൂണിറ്റ് കമ്മിറ്റി നൽകേണ്ട ഫണ്ടിന്റെ ഭാഗമായി പാഴ് വസ്തു ശേഖരണം സിപിഐഎം താമരശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റി അംഗം അബ്ദുൽ മജീദ് യൂണിറ്റ് കമ്മിറ്റി അംഗം പി മാധവനിൽ നിന്നും ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു.അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ ഓഫീസിന്റെ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായാണ്  പരിപാടി . മേഖലാ ജോയന്റ് സെക്രട്ടറി  കെ വി അബ്ദുൽ ലതീഫ്, ഫൗസ്യ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍