കിനാലൂരിൽ രണ്ടുപേർക്ക് കുത്തേറ്റു.

ബാലുശ്ശേരി: കിനാലൂരിൽ രണ്ടുപേർക്ക് 
കുത്തേറ്റു. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള 
വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി 10.45ന് കിനാലൂർ ഏഴുകണ്ടിയിലാണ് സംഭവം. 

കിനാലൂർ സ്വദേശികളായ സിജിത്ത്, സിജാദ് എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ബാലുശ്ശേരി പൊലീസ് അറസ്റ്റു 
ചെയ്തിട്ടുണ്ട്. ബബിജിത്ത്, മനീഷ്, ശരത് ലാൽ എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേരും കിനാലൂർ സ്വദേശികളാണ്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍