മുഹമ്മദ് ഫൈസും നദ ഫാത്തിമയും താമരശേരി സബ് ജില്ലയുടെ അഭിമാന താരങ്ങൾ !

 കട്ടിപ്പാറ : കൊടുവള്ളി എം എൽ എ ഡോ.എം കെ മുനീറിന്റെ വിദ്യാഭ്യാസ മുന്നേറ്റ പദ്ധതിയായ ഉന്നതി എജ്യുകെയറിന്റെ ടാലന്റ് ഹണ്ട് ക്വിസ് മത്സരത്തിൽ കൊടുവള്ളി മണ്ഡലം തലത്തിൽ റണ്ണേഴ്സ പ്പായി കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂളിലെ മുഹമ്മദ് ഫൈസ് - നദ ഫാത്തിമ ടീം താമരശ്ശേരി സബ് ജില്ലയുടെ അഭിമാന താരങ്ങളായി.
നേരത്തെ കട്ടിപ്പാറ പഞ്ചായത്ത് തല ചാമ്പ്യൻമാരായാണ് ഇരുവരും കൊടുവള്ളി മണ്ഡലം തല മത്സരത്തിന് യോഗ്യത നേടിയത്. മുണ്ടപ്പുറം സ്വദേശി ഷറഫുദീന്റെ മകനാണ് മുഹമ്മദ് ഫൈസ് . കന്നൂട്ടിപ്പാറ സ്വദേശി എ കെ സുബൈറിന്റെ മകളാണ് നദ ഫാത്തിമ.
   കൈ വെച്ച മേഖലകളിലെല്ലാം വിജയക്കൊടി പാറിക്കുന്ന ഫൈസും നദയും ഭാവിയുടെ മികച്ച വാഗ്ദാനങ്ങളാണെന്ന് പ്രധാനാധ്യാപകൻ അബുലൈസ് തേഞ്ഞിപ്പലം പറഞ്ഞു. ഇരുവരുടെയും അടങ്ങാത്ത വിജ്ഞാനതൃഷ്ണയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും നിരന്തര സപ്പോർട്ടുമാണ് വിജയത്തിലേക്കെത്തിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
  ഡോ.എം കെ മുനീർ എം എൽ എ, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് മോയത്ത് മുഹമ്മദ്, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ അഷറഫ് പൂലോട്, ഡോ.കെ.ടി അബ്ദുറഹിമാൻ വിഒടി ,  വാർഡ് മെമ്പർ എ കെ അബൂബക്കർ കുട്ടി, PTA പ്രസിഡണ്ട് നൗഷാദ് ആറ്റുസ്ഥലം, മദർ PTA പ്രസിഡണ്ട് ഷഹനാ റൂബി,  SSG ചെയർമാൻ അലക്സ് മാത്യു, ഉന്നതി കോർഡിനേറ്റർ ഫൈസ് ഹമദാനി, കെ.സി ശിഹാബ്, അബ്ദുള്ള മലയിൽ, കെ.പി. ജസീന മുതലായവർ ഇരുവരെയും അഭിനന്ദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍