പുതുപ്പാടിയിൽ ബുള്ളറ്റിന് തീപിടിച്ചു

പുതുപ്പാടി:നിർത്തിയിട്ട ബുള്ളറ്റിന് തീപിടിച്ചു.  നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം.പുതുപ്പാടി മലോറം ഐലക്സ് റെസ്റ്റോറന്റിനടുത്ത് നിർത്തിയിട്ട ബുള്ളറ്റിനാണ് തീപിടിച്ചത് .

നാട്ടുകാർ നനച്ച ചാക്കുകളും മറ്റും ഉപയാഗിച്ചും തീയണയ്ക്കാൻ ശ്രമിക്കുന്നിതിനിടയിൽ അതുവഴി പോയ ഗ്യാസ് സിലിണ്ടർ കയറ്റിയ വാഹനത്തിലെ ജീവനക്കാരാണ് തീ കെടുത്തി വലിയ അപകടത്തിൽ നിന്നും രക്ഷപ്പെടുത്തിയത്.തന്റെ കടക്ക്  മുന്നിൽ നിർത്തിയിട്ട പുല്ലാഞ്ഞിമേട് കമുകിൻ തൊടി മിൻഹാജിന്റെ ബുള്ളറ്റ് ബൈക്ക് ഉച്ചയ്ക്ക് ഒന്നിന് അഗ്നിക്കിരയായത്.തീ പിടിക്കാനുളള .  കാരണം വ്യക്തമല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍