കുഞ്ഞിപ്പള്ളിയിൽ ബസ്സുകൾ കൂട്ടിയിടിച്ചു നിരവധി പേർക്ക്

വടകര: കുഞ്ഞിപ്പള്ളിയിൽ ബസ്സുകൾ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്കറ്റു. രാവിലെ 8.30 ഓടെ അഴിയൂർ ദേശീയ പാതയിൽ കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ വടകരയിലെയും മാഹിയിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 

തൃശൂരിൽ നിന്നും തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന 
കെ.എസ്.ആർ.ടി.സി.യും എതിർ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ കുടങ്ങിയ ഡ്രൈവറെ ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍