നൂറു രൂപ ചലഞ്ച് ഉത്ഘാടനം ചെയ്തു
കട്ടിപ്പാറ:ശംസുൽ ഉലമ ഇസ്‌ലാമിക് സെന്റർ വടക്കുമുറി, കട്ടിപ്പാറ നൂറു രൂപ ചലഞ്ച് ഉത്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും പൂനൂർ യൂണിറ്റ് പ്രസിഡന്റുമായ:താര അബ്ദുറഹിമാൻ ഹാജി നിർവഹിച്ചു.
ചടങ്ങിൽ ഇസ്‌ലാമിക് സെന്റർ ഭാരവാഹികളായ മുഹമ്മദ് ഹസ്സൻ ദാരിമി വാവാട്, റഹീം ഹാജി കെകെ, നാസർ ദാരിമി VOT, സലീം പുല്ലടി,നൂറുദ്ധീൻ എ,അഷ്‌റഫ് സിടി തുടങ്ങിയവർ പങ്കെടുത്തു.
ഇസ്‌ലാമിക് സെന്ററിന് വ്യാപാരി സമൂഹത്തിന്റെ എല്ലാവിധ പിന്തുണയും എപ്പോഴും ഉണ്ടാവുമെന്നും
സമൂഹ നന്മക്ക് വേണ്ടി എന്നും നില കൊള്ളാൻ ഇത്തരം സംരംഭങ്ങൾക്ക് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
ബഹുമുഖ പദ്ധതികളുമായി പ്രവർത്തനം ആരംഭിച്ച ഇസ്‌ലാമിക് സെന്റർ വടക്കുംമുറി തീർച്ചയായും സമീപ പ്രദേശ വാസികൾക്ക് കൂടി ഉപകാരപ്രദമായിരിക്കുമെന്ന് മുഹമ്മദ് ഹസ്സൻ ദാരിമി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍