ഹർഷിനയുടെ പോരാട്ടം തെരുവിൽ : ആരോ​ഗ്യവകുപ്പിന് എന്താണിത്ര മടി?


ഹർഷിന കേരളത്തിന്റെ സർക്കാർ ആരോ​ഗ്യ സംവിധാനങ്ങൾക്കുണ്ടായ വീഴ്ചയുടെ ഇരയാണെന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല. കാരണം ഹർഷിന സർക്കാർ ആശുപത്രികളിലല്ലാതെ വേറെ ഒരിടത്തു നിന്നും ശസ്ത്രക്രിയ നടത്തിയിട്ടില്ല. ഒരു കത്രിക സ്വയം വയറ്റിൽ കുത്തിക്കയറ്റിയതിനോ വിഴുങ്ങിയതിനോ അല്ല, ഹർഷിന ഇക്കണ്ട കാലം അത്രയും വേദന സഹിച്ചത്. കേരളത്തിലെ 
ആരോ​​ഗ്യസംവിധാനത്തിനുണ്ടായ വലിയ പിഴവ്, അത് തിരുത്തപ്പെടാനും അർഹമായ നഷ്ടപരിഹാരം കിട്ടാനും വേണ്ടിയാണ് ഹർഷിനയുടെ പോരാട്ടം, എന്നിട്ടും ഹർഷിനയുടെ വാക്കുകൾക്ക് ചെവി കൊടുക്കാൻ നമ്മുടെ ആരോ​ഗ്യവകുപ്പിന് എന്താണിത്ര മടി?....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍