താമരശ്ശേരി ചുരത്തിൽ ചരക്ക് ലോറി കുടുങ്ങി ഗതാഗത തടസ്സം.

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ചരക്ക് ലോറി കുടുങ്ങി ഗതാഗത തടസ്സം. ചുരം ഒമ്പതാം വളവിലാണ് 16 ചക്ര ലോറി എൻജിൻ തകരാറിനെ തുടർന്ന് കുടുങ്ങിയത്. പോലീസും ചുരം എൻ ആർ ഡി എഫ് വളണ്ടിയർമാരും ചേർന്ന് വൺവേ അടിസ്ഥാനത്തിൽ 
വാഹനങ്ങൾ കടത്തിവിടുന്നു. ഓണാവധിയായതിനാൽ ചുരത്തിൽ വാഹനങ്ങളുടെ തിരക്ക് കൂടുതലാണ്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍