ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും സമാഹരിച്ച് വിതരണം ചെയ്തു. .
കട്ടിപ്പാറ: ' കൂട്ട് ' പദ്ധതിയുമായി നസ്രത്ത് എൽ പി സ്കൂൾ .അമരാട് കോളനിയിലെ സഹപാഠികൾക്ക് നസ്രത്ത് എൽ പി സ്കൂളിലെ കുട്ടികൾ 'കൂട്ട്' പദ്ധതിയിലൂടെ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും സമാഹരിച്ച് വിതരണം ചെയ്തു. .വാർഡ് മെമ്പർ ശ്രീ. ഷാഹിം ഹാജി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ചിപ്പി രാജ് കുട്ടികൾക്കുള്ള ഓണക്കോടികൾ വിതരണം ചെയ്തു.അമരാട് ഭാഗത്തുനിന്നും വിദ്യാലയത്തിൽ പഠിക്കുന്ന ഗോത്ര വിഭാഗത്തിൽപ്പെട്ട സഹപാഠികൾക്ക് നൽകുന്ന കൈത്താങ്ങ് പദ്ധതിയാണ് കൂട്ട്.
കുട്ടികളുടെ പഠനത്തിന് വേണ്ടി അക്ഷരം,ആരോഗ്യ സംരക്ഷണത്തിനായി ആയുർജീവനം, സുരക്ഷിത ബാല്യത്തിനായി കാവൽ, എന്നിങ്ങനെ സമൂഹത്തിന്റെ മുൻധാരയിലേക്ക് കുട്ടികൾ എത്തിക്കുന്നതിന് വേണ്ടിയുള്ള വിവിധ പദ്ധതികൾ വിഭാവനം ചെയ്ത് ആണ് വിദ്യാലയത്തിന്റെ നേതൃത്വത്തിൽ കൂട്ട് ആരംഭിച്ചിരിക്കുന്നത്.ആനന്ദ് ശങ്കർ മഹൂദ് പി പി, അരുൺ കെ ജെ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.അധ്യാപകരായ അരുൺ ജോർജ് ,ബിന്ദു കെ.എസ് ,മെർലിജോൺ,മീന ക്രിസ്റ്റി, അരുൺ കെ ജെ, എം ടി ചെയർപേഴ്സൻ ബിന്ദു ബൈജു, വിദ്യാവാഹിനി സാരഥി സഫാദ് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍