പി.ടി അധ്യാപക ക്ഷാമം; ബാലാവകാശ കമ്മീഷനിൽ പരാതി അയച്ചു കായികതാരങ്ങൾ

നരിക്കുനി : കായിക പീരിയഡുകൾ മറ്റു വിഷയങ്ങൾ പഠിപ്പിക്കരുത് എന്ന സംസ്ഥാന സർക്കാർ ഉത്തരവിട്ടെങ്കിലും സ്ക്കൂളുകളിൽ ആവശ്യമായ പി.ടി അധ്യാപകർ ഇല്ലാത്തതിനാൽ ഉടൻ നിയമിക്കണമെന്നാവശ്യപ്പെട്ട് കായിക താരങ്ങൾ സംസ്ഥാന ബാലാവകാശ കമ്മീഷന് കൂട്ട പരാതി അയച്ചു.
കോൺഗ്രസ് കായിക വിഭാഗമായ കെ.പി.സി.സി ദേശീയ കായിക വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൂട്ട പരാതി അയക്കൽ പരിപാടിയിലാണ് വിദ്യാർത്ഥികൾ പരാതി അയച്ചത്.
ബാലാവകാശ കമ്മീഷന്റെ നിർദ്ദേശപ്രകാരം പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയെങ്കിലും 13.75% കായിക അധ്യാപകർ മാത്രമാണ് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഉള്ളത്. പി.ടി പീരിയഡ് കുട്ടികളെ ഗ്രൗണ്ടിലേക്ക് ഇറക്കി പരിശീലനം നൽകാൻ പോലും ആരും ഇല്ലാത്ത അവസ്ഥയാണ്.എൽ.പി  ഹയർ സെക്കൻഡറി ക്ലാസുകളിൽ പീരിയഡെ ഇല്ല . യു.പിയിലും ഹൈസ്കൂളിലും മാത്രമാണ് കുറച്ചെങ്കിലും കായികാധ്യാപകർ ഉള്ളത്.
കെപിസിസി ദേശീയ കായിക വേദി ജില്ലാ പ്രസിഡന്റ് റിയാസ് അടിവാരം അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി അംഗം കെ രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ശശീന്ദ്രൻ,  മുജീബ് പുറായിൽ, സിജി കൊട്ടാരത്തിൽ, സുബൈർ പുല്ലാളൂർ, റനീഫ് മുണ്ടോത്ത്, കെ രഞ്ജിത്ത്, എം എസ് മുഹമ്മദ് ആഷിക്, കെ പി മുഹമ്മദ് റാഷിദ് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍