മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു


തിരുവനന്തപുരം: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തിരുവനന്തപുരം പള്ളിച്ചല്‍ സ്വദേശികളായ ജയകൃഷ്ണന്‍-ജനിമോള്‍ ദമ്പതികളുടെ ഏകമകന്‍ ജിതേഷ് ആണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ട് കുഞ്ഞിന് മുലപ്പാല്‍ നല്‍കി കിടത്തിയതായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയായിട്ടും കുഞ്ഞിന് അനക്കമുണ്ടായില്ല. തുടര്‍ന്ന് ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പള്‍സ് കുറവായതിനാല്‍ അവിടെനിന്നും എസ്‌ഐടി ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.

കുഞ്ഞിന്റെ ശ്വാസകോശത്തില്‍ മുലപ്പാല്‍ കുടുങ്ങിയതാണ് മരണകാരണമായി ഡോക്ടര്‍മാര്‍ പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍