കോരങ്ങാട് സമീപം വാഹനാപകടം നാലുപേർക്ക് പരിക്ക്
താമരശ്ശേരി : സംസ്ഥാനപാതയിൽ കോരങ്ങാട് സമീപം നിർത്തിയിട്ട കാറിന് പിറകിൽ മറ്റൊരു കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു പയ്യോളി സ്വദേശികളായ ആയിഷ മൊയ്തീൻ.ആയിഷ . റജില എന്നിവർക്കാണ് സാരമായ പരിക്കേറ്റത്.ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം.
താമരശ്ശേരി ഭാഗത്തുനിന്ന് വരികയായിരുന്ന കാർ അതേ ദിശയിൽ നിർത്തിയിട്ട കോരങ്ങാട് സ്വദേശിയുടെ കാറിന് പിറകിൽ ഇരിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ നിർത്തിയിട്ട കാർ തകർന്നു .
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍