താമരശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പോക്സോ നിയമബോധവത്ക്കരണ ക്ലാസ്സ് നടത്തി

താമരശ്ശേരി :പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം സംഘടിപ്പിക്കുന്ന പോക്സോ ബോധവത്ക്കരണ പരിപാടി താമരശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെസയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റീസ് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി നടത്തി.

കൊടുവള്ളി ബി.ആർ.സി യുടെ നിർദ്ദേശപ്രകാരം ട്രയിനിംഗ് ലഭിച്ച അദ്ധ്യാപകരായ അബ്ദുൾ അസീസ് എ.കെ , ഷീന പി.പി, സ്കൂൾ കൗൺസിലർ അഭിനന്ദ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.

ഗുഡ് ടച്ച് & ബാഡ് ടച്ച്, പോക്സോ നിയമങ്ങൾ,കുട്ടികൾക്ക് നേരെയുള്ള എല്ലാ അതിക്രമങ്ങളും അറിയാനും അതിലൂടെ അവർക്ക് സുരക്ഷിതമായ ഭാവി ഉറപ്പു വരുത്തുക എന്നീ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് അവബോധം നൽകി.

സ്കൂൾ പ്രിൻസിപ്പൽ ജോസുകുട്ടി എൻ ടി .അദ്ധ്യാപക-അനദ്ധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍