ഹിൽഫയേയും നവനീതിനേയും ആദരിച്ചു
കട്ടിപ്പാറ: വെട്ടി ഒഴിഞ്ഞ തോട്ടം എസ്എസ്എം യു പി സ്കൂളിൽ യുഎസ്എസ് പരീക്ഷയിൽ വിദ്യാലയത്തിന് കീർത്തി നേടിക്കൊടുത്ത ഹിൽഫ ഫാത്തിമ, കെ എം, നവനീത് ജെ ഉണ്ണി എന്നീ വിദ്യാർത്ഥികളെ നിറഞ്ഞ സദസ്സിൽ വെച്ച് ആദരിച്ചു. പ്രധാനാദ്ധ്യാപകൻ പൊറേരി വിജയൻ സ്വാഗതം പറഞ്ഞ യോഗത്തിൽ പിടിഎ പ്രസിഡന്റ് കെപി നാസർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിൻസി തോമസ്, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് പൂലോട്, പിടിഎ വൈസ് പ്രസിഡന്റ് പിപി സലീം, മുൻ പിടിഎ പ്രസിഡന്റ് അബ്ദുറഹിമാൻ, ഗവ.എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ അഷ്റഫ് മാസ്റ്റർ, റിട്ട. അദ്ധ്യാപകനും പൊതുപ്രവർത്തകനുമായ അസീസ് മാസ്റ്റർ, സുബൈർ മാസ്റ്റർ, നസീഫ് മാസ്റ്റർ, സബിത ടീച്ചർ സുനീറ ടീച്ചർ, റഹീന ടീച്ചർ, വിസിത ടീച്ചർ, രജില ടീച്ചർ, സൽസ ടീച്ചർ, അഫ്താശ് മാസ്റ്റർ, ഖലീൽ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഹുസ്സൈൻ മാസ്റ്റർ വേണാടിയുടെ സ്മരണാർത്ഥം നൽകിയ പുരസ്കാരവും പിടിഎ കമ്മിറ്റി നൽകിയ ഉപഹാരവും സ്റ്റാഫ് നൽകിയ ക്യാഷ് അവാർഡും ആയിഷ സെബ ടീച്ചറുടെ വക സമ്മാനവും വിദ്യാർത്ഥികൾ ഏറ്റുവാങ്ങി. എൽഎസ്എസ് വിജയി സഫ്‌വാൻ ജെ ക്കും യുഎസ്എസിൽ ഉയർന്ന മാർക്കു നേടിയ മിൻഹ ഫാത്തിമക്കും ഉപഹാരങ്ങൾ നൽകി. കട്ടിപ്പാറ പഞ്ചായത്തിൽ വിജയികളുടെ എണ്ണത്തിൽ ഒന്നാമതായ വിദ്യാലയത്തിന് പിടിഎ കമ്മിറ്റി നൽകിയ ഉപഹാരം കെപി നാസറിൽ നിന്ന് വിജയൻ മാസ്റ്റർ ഏറ്റുവാങ്ങി. മികച്ച പ്രവർത്തനത്തിന് യുഎസ്എസ് കൺവീനർ നസീഫ് മാസ്റ്റർക്കുള്ള ഉപഹാരം പിടിഎ കമ്മിറ്റി നൽകി. മറുപടി പ്രസംഗത്തിൽ ഹിൽഫ ഫാത്തിമയും നവനീത് ജെ ഉണ്ണിയും അവരുടെ വിജയത്തിന് എല്ലാവിധ പിന്തുണയും നൽകിയ അദ്ധ്യാപകരെ അഭിനന്ദിച്ചു. വിദ്യാലയത്തിന്റെ വിജയക്കുതിപ്പിലും യുഎസ്എസ് പഠന പരിശീലനത്തിലും വരുംകാലങ്ങളിലും വലിയ പുരോഗതി ഉണ്ടാക്കുവാൻ അദ്ധ്യാപകരും പിടിഎ യും സജ്ജരാണെന്ന് ഹെഡ്മാസ്റ്റർ വിജയൻ മാഷും പിടിഎ പ്രസിഡന്റ് കെപി നാസറും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍