ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയര്‍ ഊരി ദേഹത്തിടിച്ചു; വയോധികയ്ക്ക് ദാരുണാന്ത്യം


കോഴിക്കോട് കൊയിലാണ്ടിയില്‍ ഓടികൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയര്‍ ഊരി ദേഹത്തിടിച്ച് പരുക്കേറ്റ വയോധിക മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മരുതൂര്‍ തെക്കെ മീത്തല്‍ കല്ല്യാണിക്കുട്ടി ബ്രാഹ്‌മണി അമ്മയാണ് (65) മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് മുത്താമ്പി ലക്ഷ്മീ നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിനു സമീപമായിരുന്നു അപകടമുണ്ടായത്.

ബൈപ്പാസ് നിര്‍മാണത്തിനായി അരിക്കുളത്തു നിന്നു മണ്ണുമായി വരികയായിരുന്ന ടോറസ് ലോറിയാണ് അപകടം വരുത്തിയത്. ഓടികൊണ്ടിരിക്കെ ലോറിയുടെ ഇടതുഭാഗത്തെ ടയര്‍ ഊരിത്തെറിക്കുകയായിരുന്നു. വാഹനത്തിനടുത്ത് നിന്ന് നൂറ് മീറ്റര്‍ അകലെ വലത് വശത്തെ ടയറും ഊരിതെറിച്ചിരുന്നു. അപകടത്തില്‍ പരുക്കേറ്റ കല്യാണിക്കുട്ടിയെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍