മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിൽ കയറി യുവാവിന്റെ പരാക്രമം
താമരശ്ശേരി: മദ്യലഹരിയിൽപൊലിസ് സ്റ്റേഷനിൽ യുവാവിൻ്റെ പരാക്രമം.ഇന്നല ഉച്ചയോടെ യാണ് താമരശ്ശേരി പൊലിസ് സ്റ്റേഷനിൽ യുവാവ് എത്തിയത്.മദ്യലഹരിയിൽ ഇയാളുടെ പരാക്രമം മൂലം പൊറുതിമുട്ടിയ നിലയിലാണ് പൊലിസ്.വിവിധ സ്ഥലങ്ങളിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന കട്ടിപ്പാറ വെട്ടി ഒഴിഞ്ഞ തോട്ടം താമസക്കാരനായ മുഹമ്മദലിയാണ് പതിവായി പരാക്രമവുമായി റോഡിലിറങ്ങുന്നത്. സ്ഥിരമായി ശരീരത്തിൽ പരുക്കുകളുമായി ആശുപത്രിയിൽ എത്തുന്ന ഇയാൾ താലൂക്ക് ആശുപത്രിക്കകത്ത് ബഹളമുണ്ടാക്കുന്നതും, ഭീകരാന്തരീക്ഷം സൃഷിടക്കുന്നതും പതിവാണ്. തിങ്കളാഴ്ച യും പതിവ് പോലെപൊലിസ് സ്റ്റേഷനിൽ എത്തി വാതിൽ ബലമായി ചവിട്ടുകയും, വാഹനങ്ങളുടെ മുകളിൽ കയറി ഇരിക്കുകയും ചെയ്തു .തെറി വിളിച്ചു പറയുന്നതും നിത്യ കാഴ്ചയാണ്.
ഇന്നലെ രാവിലെ പൊലിസ് സ്റ്റേഷനിൽ എത്തിയ മുഹമ്മദലി സ്റ്റേഷനു മുന്നിൽ വനിതാ പൊലിസുകാർ തീർത്ത ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ച് ദൂരെക്കളഞ്ഞു. ഇതിന് പുറമേ രാത്രിയും ബഹളവുമായി എത്തിയിരുന്നു.താമരശേരി താലൂക്ക് ആശുപത്രി ജീവനക്കാരുടെ പരാതിയെ തുടർന്ന് മൂന്നു തവണ ഇയാളെ പൊലിസ് കോഴിക്കോട് മാനസിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മാനസിക രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ദിവസങ്ങൾക്ക് അകം തന്നെവിട്ടയക്കുകയും വീണ്ടും താമരശേരിയിൽ എത്തുകയും ചെയ്യും
താമരശേരിയിലെ പത്ര ഓഫിസിൽ അതിക്രമിച്ചു കടന്ന് നിലത്ത് കിടന്നുറങ്ങുകയും, പരിസരം മലിനമാക്കുകയും ചെയ്തിരുന്നു.വിവിധ വ്യാപാര സ്ഥാപനങ്ങളിൽ കയറി പ്രശ്നമുണ്ടാക്കുന്നതും, കടകൾക്ക് മുന്നിൽ കിടക്കുന്നതും പതിവ് കാഴ്ചയാണ്.റോഡിലൂടെ നടന്നുപോകുന്നവർക്ക് നേരെയും ഇയാൾ തെറി വിളിക്കാറുണ്ട്.
പൊതു ശല്യമായി മാറിവരുന്ന ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കച്ചവടക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍