കര നെൽകൃഷിയുമായികട്ടിപ്പാറ നസ്രത്ത് യു പി സ്കൂൾ
കട്ടിപ്പാറ : കുട്ടികളിൽ കാർഷിക അവബോധം സൃഷ്ടിക്കുവാനും നെൽകൃഷി പരിചയപ്പെടുത്തുന്നതിനും പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിപ്പിക്കാനും ലക്ഷ്യം വെച്ച് കട്ടിപ്പാറ നസ്രത്ത് യുപി സ്കൂളിൽ കരനെൽ കൃഷിക്ക് തുടക്കമായി. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.വാർഡ് മെമ്പർ പ്രേംജി ജെയിംസ് അധ്യക്ഷത വഹിച്ചു.കട്ടിപ്പാറ പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീ മനോജ് പി ആർ കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം വർധിക്കേണ്ടതിന്റെ ആവശ്യകതയെപറ്റി സംസാരിച്ചു. ഉദ്ഘാടന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജിജോ തോമസ്, സീനിയർ അസിസ്റ്റന്റ് സാജിദ് സി.പി, ഷിബു കെ ജി, ധന്യ സി.എസ്, സ്കൂൾ ലീഡർ മുഹമ്മദ് അമീൻ ടി.സി എന്നിവർ സംസാരിച്ചു.പി.ടി.എ പ്രസിഡണ്ട് ബാബു വി.പി, കെ.യു തോമസ് നേതൃത്വം നൽകി. എൺപത് ദിവസം കൊണ്ട് വിളവെടുക്കാവുന്നതും ഏറെ ഔഷധ ഗുണവുമുള്ളതുമായ രക്തശാലി ഇനം നെല്ലാണ് വിതച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍