സ്കൂട്ടർ യാത്രയ്ക്കിടെ പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ മുഹമ്മദാലിയെ സന്ദർശിച്ചു.
താമരശ്ശേരി : പൂനൂർ കോളിക്കലിൽ സ്കൂട്ടർ യാത്രയ്ക്കിടെ പന്നി കുറുകെ ചാടിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ കോളിക്കൽ വടക്കേ പറമ്പിൽ മുഹമ്മദാലിയെ കർഷക കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് അഡ്വബിജു കണ്ണന്തറ സന്ദർശിച്ചു. ജില്ലാ ഫോറെസ്റ്റ് ഓഫീസർ, റേഞ്ച് ഓഫീസർ എന്നിവരെ വിളിച്ച് കാര്യങ്ങൾ അറിയിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകുകയും ചെയ്തു. കർഷകകോൺഗ്രസ് കട്ടിപ്പാറ മണ്ഡലംപ്രസിഡന്റ് ടി അഹമ്മദ്കുട്ടി മാസ്റ്ററും നിയോജകമണ്ഡലം സെക്രട്ടറി ഐ കെ സലാമും ഒപ്പമുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍