സ്വാതന്ത്ര്യ സമര പ്രശ്നോത്തരിയിൽ എസ്എസ്എം യുപി സ്കൂൾ വിജയിച്ചു

 കട്ടിപ്പാറ - കൊടുവള്ളി എംഎൽഎ ഡോ. എം കെ മുനീറിന്റെ സ്വപ്ന പദ്ധതിയായ ഉന്നതി എജുക്കെയർ പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മൽസരത്തിൽ കട്ടിപ്പാറ പഞ്ചായത്ത് യുപി വിഭാഗത്തിൽ ഫാത്തിമ പി കെ , ഹാദിയ സി പി എന്നീ കുട്ടികൾ വിജയിച്ചു. വെട്ടി ഒഴിഞ്ഞ തോട്ടം എസ്എസ്എം യുപി സ്കൂൾ വിദ്യാർത്ഥികളാണ് ഈ മിടുക്കികൾ. സംഭവ ബഹുലമായ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നിർണ്ണായകമായ ഏടുകൾ ഉൾപ്പെടുത്തി നടത്തിയ പ്രശ്നോത്തരി വിദ്യാർത്ഥികളിൽ ആത്മാഭിമാനവും രാജ്യസ്നേഹവും ഊട്ടിയുറപ്പിക്കുവാൻ ഏറെ പ്രയോജനപ്പെടുമെന്നും എംഎൽഎയുടെ പരിശ്രമങ്ങൾ മാതൃകാപരമാണെന്നും പ്രധാനാദ്ധ്യാപകൻ പൊറേരി വിജയൻ പറഞ്ഞു. വിജയിച്ച വിദ്യാർത്ഥികളെ ഡോ. എം കെ മുനീർ, കട്ടിപ്പാറ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് പൂലോട്, വാർഡ് മെമ്പർ സാജിദ ഇസ്മായിൽ, പിടിഎ പ്രസിഡന്റ് കെപി നാസർ, വൈസ് പ്രസിഡന്റ് പി പി സലിം, മാനേജുമെന്റ് പ്രതിനിധി സുബൈർ വൈറ്റ്ലാന്റ് എന്നിവർ അഭിനന്ദിച്ചു. മികച്ച  വിജയത്തിന് കുട്ടികളെ പ്രാപ്തരാക്കിയ സൽസ ടീച്ചർ, അഫ്താശ് മാസ്റ്റർ എന്നിവരെയും കുട്ടികളെയും മാനേജർ സി കെ ആയിശ അഭിനന്ദനമറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍