സ്വാതന്ത്ര്യദിനാഘോഷം
വെട്ടിയൊടിഞ്ഞ തോട്ടം ജിഎൽപി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം ഗംഭീരമായി നടന്നു.
77 കുരുന്നുകൾ ചേർന്ന് പാടിയ സ്വാതന്ത്ര്യ ദിനഗാനം മനോഹരമായി.
വാർഡ് മെമ്പർ ശ്രീമതി സാജിത ഇസ്മയിലിന്റെ സാന്നിധ്യത്തിൽ പ്രധാനാധ്യാപകൻ ടിപി മുഹമ്മദ് അശ്റഫ് മാസ്റ്റർ പതാക ഉയർത്തി. റാലിക്ക് സ്കൂൾ ലീഡർ മുഹമ്മദ് മർജാൻ നേതൃത്വം നൽകി.
പൊതുയോഗത്തിൽ പി.ടി.എ പ്രസിഡണ്ട് അഷ്റഫ് അധ്യക്ഷനായി. പി.ടി.എ വൈസ് പ്രസിഡന്റ് ജാബിർ, എസ്.എം.സി ചെയർമാൻ സലിം പി പി, അസീസ് മാസ്റ്റർ, ടി എം ഇസ്മായിൽ, ഖാലിദ് ഫൈസൽ, മുജീബ് മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ നിറഞ്ഞ സദസ്സിനെ ആവേശം കൊള്ളിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍