മൊബൈല്‍ മോഷ്ടിച്ചെന്ന് തെറ്റിദ്ധരിച്ച് വീട്ടമ്മയെ മർദ്ദിച്ചു; വ്യാപാരി വിഷം ഉള്ളില്‍ ചെന്ന നിലയില്‍

കറുകച്ചാല്‍: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് വീട്ടമ്മയെ മര്‍ദ്ദിച്ച വ്യാപാരിയെ റബ്ബര്‍ തോട്ടത്തില്‍ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ സ്വദേശി എംപി ജോയിയെയാണ് ഗുരുതരാവസ്ഥയില്‍ റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ കോട്ടയം പൊലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച്ച രാവിലെ 9.30 ന് ഇയാളുടെ ഫാന്‍സി കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ യുവതിയെ. തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ബസ് സ്റ്റാന്‍ഡില്‍ വെച്ച് ജോയി മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് ഇടപെട്ട് നടത്തിയ തിരിച്ചിലില്‍ മൊബൈല്‍ ഫോണ്‍ കടയില്‍വെച്ച് മാറിപ്പോയത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പിന്നാലെ തെറ്റിദ്ധാരണമൂലം സംഭവിച്ചതാണെന്ന് ജോയ് പറഞ്ഞു. ഇതോടെ വീട്ടമ്മ പരാതി നല്‍കാതെ പിന്മാറുകയായിരുന്നു.

ശേഷം വൈകിട്ട് നാലരയോടെയാണ് എന്‍എസ്എസ് പടിക്കലെ റബ്ബര്‍ തോട്ടത്തില്‍ ഒരാളെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയില്‍ ജോയിയെ തിരിച്ചറിയുകയായിരുന്നു. ജോയിയെ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍