വീൽചെയർ റൈറ്റ്സ് ഓർഗനൈസേഷൻ ഓണാഘോഷംസംഘടിപ്പിച്ചു.
ഓമശ്ശേരി: വീൽചെയർ റൈറ്റ്സ് ഓർഗനൈസേഷൻ ഓണാഘോഷം
സംഘടിപ്പിച്ചു. ഓമശ്ശേരി പുത്തൂർ റൊയാർഡ് ഫാം ഹൗസ് ഓഡിറ്റോറിയത്തിൽ നടന്നപരിപാടി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ് മാസ്റ്റർ ഉദ്ഘാടനംചെയ്തു. ജാനു തമാശ ഫെയിം ലിധിലാൽ, ആർട്ടിസ്റ്റ് അമൽ ഇഖ്ബാൽ എന്നിവർ മുഖ്യാതിഥികളായി.
ചടങ്ങിൽ ഒരാൾക്ക് മുച്ചക്ര വാഹനവും വീൽ ചെയറിൽ കഴിയുന്നനൂറോളം പേർക്ക് ഭക്ഷണ കിറ്റും വിതരണവും നടത്തി. അധ്യാപക അവാർഡ് ജേതാവ് മജീദ് മാസ്റ്ററേയും ഉന്നയതവിജയം നേടിയ വിദ്യാർഥികളേയും വീൽ ചെയറിൽ കഴിയുന്നവരേയും ചടങ്ങിൽ ആദരിച്ചു. വീൽ ചെയറിൽ കഴിയുന്നവരുടെ മെലഡി ഓൺ വീൽസിന്റെ ഗാന വിരുന്നും അരങ്ങേറി.
താമരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദ ബീവി, കൺവീനർ ബവീഷ് ബാൽ, സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രസിഡണ്ട് .വി പി ഉസ്മാൻ, സെക്രട്ടറി ഉസ്മാൻ ചെമ്പ്ര, വിനോദ് താമരശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍