വിഷ്ണുപ്രിയയുടെ മരണം; മകൾ ആത്മഹത്യ ചെയ്‌തത് ബന്ധുവായ യുവാവിന്റെ ശല്യം മൂലം, പിതാവ് പൊലീസിൽ പരാതി നൽകി

കായംകുളം:പതിനേഴുകാരിയുടെ മരണത്തിൽ ബന്ധുവായ യുവാവിന്റെ പങ്ക്അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് പൊലീസിൽ പരാതി നൽകി. ചെട്ടികുളങ്ങര മേനാംപള്ളി ഈരിക്ക പടീറ്റതിൽവിജയന്റെയും രാധികയുടെയും മകൾ വിഷ്ണുപ്രിയയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ എരുവ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ കുളത്തിൽ ചാടിയാണ് പെൺകുട്ടിജീവനൊടുക്കിയത്.

അച്ഛനേയുംഅമ്മയേയുംഒത്തിരിസ്‌നേഹിക്കുന്നുവെന്നും, ബന്ധുവായ യുവാവിന്റെ ശല്യം മൂലമാണ്ജീവനൊടുക്കുന്നതെന്നായിരുന്നു കുളക്കടവിൽ നിന്ന് ലഭിച്ചവിഷ്ണുപ്രിയയുടെ ആത്മഹത്യാകുറിപ്പിലുണ്ടായിരുന്നത്. യുവാവ് ശല്യംചെയ്യുന്നതിനെക്കുറിച്ച് വിഷ്ണുപ്രിയ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.'അവൻ ഇടയ്ക്കിടയ്ക്ക് വിളിച്ചും കാണുമ്പോഴുമൊക്കെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നത്രേ. മോൾ ഇതൊന്നും ഞങ്ങളോട് പറഞ്ഞിരുന്നില്ല.'- വിജയൻഒരുമാദ്ധ്യമത്തോട് പറഞ്ഞു. പ്ലസ്ടു കഴിഞ്ഞ് എൽ എൽ ബിക്ക് അഡ്മിഷൻ എടുത്തിരിക്കുകയായിരുന്നു വിഷ്ണുപ്രിയ. വാടകവീട്ടിലാണ്പെൺകുട്ടിയുടെകുടുംബത്തിന്റെ താമസം. വിജയനും രാധികയുംഭിന്നശേഷിക്കാരാണ്.അതേസമയം, യുവാവിനെഇന്ന്പൊലീസ് ചോദ്യം ചെയ്യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍