താമരശ്ശേരിയിൽ ഫ്ലാറ്റിൽ മോഷണം, 15 പവനും, 80,000 രൂപയും കവർന്നു
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസിലെ ഫ്ലാറ്റിലാണ് മോഷണം നടന്നത് . താമസക്കാരനായ മഹാരാഷ്ട്ര സ്വദേശി സഹദേവ് ബാബറിൻ്റെ മുറിയിൽ നിന്നുമാണ് 15 പവൻ സ്വർണവും,80,000 രൂപയും നഷ്ടമായി. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. ഈങ്ങാപ്പുഴയിൽ സ്വർണം ആസിഡ് ചെയ്യുന്ന സ്ഥാപനം നടത്തുന്ന ആളാണ് സഹദേവ്. പ്ലാറ്റിലെ താഴെ ഗ്ലയിലെ അവസാന മുറിയിലാണ് താമസം. മുൻഭാഗത്തേയും, പിൻഭാഗത്തേയും വാതിലുകൾ കുത്തി തുറന്നിട്ടില്ല. ജനലിനകത്തുകടെ
കൈയിട്ട വാതിൽ തുറന്ന് അകത്ത് പ്രവേശിച്ചതാവാമെന്നാണ് നിഗമനം.
പണവും, സ്വർണവും സൂക്ഷിച്ച ബാഗ് അല്ലാതെ മറ്റൊരു സ്ഥലത്തും പരിശോധിച്ചതിന്റെ ലക്ഷണവുമില്ല.
സഹദേവും, ഭാര്യയും വീട്ടിൽ തന്നെ ഉണ്ടായിരുന്ന സമയത്താണ് മോഷണം നടന്നത്. താമരശ്ശേരി പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍