വീടിനുള്ളില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 2 സ്ത്രീകള്‍ മരിച്ചു
പാലക്കാട്: വീടിനുള്ളില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 2 സ്ത്രീകള്‍ മരിച്ചു. വാണിയംകുളം ത്രാങ്ങാലിയിലാണ് അപകടം നടന്നത്. നീലാമലക്കുന്ന് സ്വദേശികളായ സഹോദരിമാര്‍ തങ്കം, പദ്മിനി എന്നിവരാണ് മരിച്ചത്.
എന്നാല്‍ സഹോദരിമാരുടെ മരണത്തില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. ഇത് ശരിവെക്കുന്ന നിലപാടിലാണ് പൊലീസും. അപകടം നടന്നപ്പോള്‍ ഒരാള്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടുന്നത് കണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തില്‍ ഷൊര്‍ണ്ണൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തീ പടര്‍ന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. ഈ സമയത്ത് ഒരാള്‍ വീട്ടില്‍ നിന്നിറങ്ങിയോടുന്നത് കണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍