ആലുവയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍,
ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പിടികൂടി. പ്രതി ഒളിച്ചിരുന്ന സ്ഥലം തിരിച്ചറിഞ്ഞ പൊലീസ് സ്ഥലത്തെത്തി. എന്നാല്‍ പൊലീസിനെ കണ്ടതും പ്രതി പുഴയില്‍ ചാടി രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ അടക്കം ഇടപെട്ട് പ്രതിയെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ ചെയ്ത കുറ്റം എന്താണെന്ന് അപ്പോള്‍ നാട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. പ്രതിയുമായി പൊലീസ് പോയശേഷമാണ് ആലുവയില്‍ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയാണെന്ന് ജനങ്ങള്‍ അറിയുന്നത്.
മോഷണക്കേസുകളില്‍ അടക്കം പലതവണ പ്രതിയായിട്ടുള്ള തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റിലാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. ആലുവ ചാത്തന്‍പുറത്ത് വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയാണ് പീഡനത്തിന് ഇരയായത്. ആലുവയിലെ ബാറിനു സമീപത്തു നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍