ശക്തമായ മഴയിൽ താമരശ്ശേരി ചുരത്തിൽ മലയിടിച്ചിൽ


താമരശ്ശേരി: ഇന്ന് ഉച്ചയോടെ ഉണ്ടായ ശക്തമായ മഴയിൽ താമരശ്ശേരി ചുരത്തിൽ മലയിടിഞ്ഞു. ചുരത്തിൽ തകരപ്പാടിയ്ക്ക് മുകളിലായാണ് മലയിടിഞ്ഞ് മണ്ണും കല്ലും ദേശീയ പാതയിലേക്ക് പതിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. വാഹന ഗതാഗതത്തിന് തടസ്സാമാകാത്ത തരത്തിലാണ് റോഡിൽ മണ്ണും കല്ലും ഇടിഞ്ഞ് വീണത്. രാത്രി തന്നെ മണ്ണും കല്ലും റോഡിൽ നീക്കും ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങി. ചുരം സംരക്ഷണ സമിതി പ്രവർത്തകർ ഉൾപ്പെടെ സ്ഥലത്തെത്തി. മഴയിൽ വലിയ വെള്ളച്ചാട്ടങ്ങൾ ചുരത്തിൽ രൂപപെട്ടു. തകരപ്പാടിയ്ക്ക് ടിപ്പർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഏറെ നേരം ചുരത്തിൽ ഗതാഗത കുരുക്ക് നേരിട്ടു. ആറരയ്ക്ക് ശേഷമാണ് അപകടമുണ്ടായത്.
ചുരം ഇറങ്ങുകയായിരുന്ന പിക്കപ്പ് വാനും ചുരം കയറുകയായിരുന്ന ടിപ്പർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ആർക്കും കാര്യമായ പരുക്കില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍