വയനാട്ടിൽ യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
സുൽത്താൻ ബത്തേരി: ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു. വയനാട് വെണ്ണിയോടാണ് സംഭവം. മുകേഷ് ആണ് ഭാര്യ അനിഷയെ (34) കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനെ തുടർന്ന് മുകേഷ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു
ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. കൊലപാതക ശേഷം പ്രതി വിവരം ഫോണിലൂടെ പൊലീസിനെ അറിയിക്കുകയായിരുന്നു. കമ്പളക്കാട് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍