പേരാമ്പ്രയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

പേരാമ്പ്ര: പേരാമ്പ്ര പയ്യോളി വടകര റോഡ് ജംഗ്ഷനിൽ കാറും 
ബൈക്കും കൂട്ടിയിടിച്ച് 
രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. 
വാല്യക്കോട് മത്തത്ത് മീത്തൽ അനിൽ രാജ്(32), ജോബി കൊറോത്ത് 
(44)എന്നിവർക്കാണ് പരിക്കേറ്റത്. ലൂണാർ ടൂറിസ്റ്റ് ഹോമിനു സമീപം വെള്ളിയാഴ്ച്ച രാത്രി 9.30 ഓട് കൂടിയാണ് അപകടം നടന്നത്. 

പേരാമ്പ്ര ഹൈസ്കൂൾ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും പയ്യോളി ഭാഗത്തു നിന്നും വരുകയായിരുന്ന 
ബെക്കുമാണ് കൂട്ടിയിടിച്ചത്. പേരാമ്പ്ര ഹൈസ്കൂൾ സ്വദേശിയുടേതാണ് കാർ. 
പരിക്കേറ്റവരെ താലൂക് ഹോസ്പിറ്റലിലെ പ്രാഥമിക പരിശോധനക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് 
മാറ്റി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍