എകരൂൽ അമിത വൈദ്യുതി പ്രവാഹത്തെ തുടർന്ന് വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ തകരാറിലായി
എകരൂൽ: പരപ്പിൽ ട്രാൻസ്ഫോർമറിൽ നിന്നുള്ള അമിത വൈദ്യുതി പ്രവാഹത്തെ തുടർന്ന് ഉണ്ണികുളം പരപ്പിൽ പ്രദേശത്ത് ഏതാനും വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ തകരാറിലായി. വീടുകളിലെ വയറിങ് ഉൾപ്പെടെ ഇലക്ട്രിക് ഉപകരണങ്ങളാണ് വൈദ്യുതിപ്രവാഹത്തെ തുടർന്ന് കത്തിനശിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് സംഭവം. വൈദ്യുതി ഉപകരണങ്ങൾ കൂട്ടത്തോടെ നിലക്കുകയും വയറുകൾ കരിഞ്ഞ മണവും വന്നതോടെ പലരും പരിഭ്രാന്തിയിലായി. ഉണ്ണികുളം സെക്ഷൻ ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് കെ.എസ്.ഇ.ബി അധികൃതരെത്തി ട്രാൻസ്ഫോർമറിലെ തകരാർ പരിഹരിച്ചു.
പല വീടുകളിലും വൻ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നും അധികൃതർ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ഉപഭോക്താക്കൾ ഉണികുളം വൈദ്യുതി ഓഫീസിൽ പരാതി നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍