വർണ്ണാഭമായി താമരശ്ശേരിയിലെ മഹാശോഭായാത്ര
താമരശ്ശേരി:ശ്രീകൃഷ്ണജയന്തിദിനത്തിൽ ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ താമരശ്ശേരിയിൽ മഹാശോഭായാത്ര നടത്തി. പീലി തിരുമുടിയും ഗോപികുറിയണിഞ്ഞും മഞ്ഞ ചോല ചുറ്റിയും കണ്ണൻമാർ നിരനിരയായി ഘോഷയാത്രയിൽ നീങ്ങിയപ്പോൾ സർവാഭരണ വിഭൂഷിതയായ രാധമാരും അണിചേർന്നു. ദ്വാപര യുഗത്തിലെ വിവിധ ഏടുകളും കൃഷ്ണാവതാരങ്ങളും ഘോഷയാത്രയെ മനോഹരമാക്കി. ഇടയ്ക്ക് മഴപെയ്തെങ്കിലും കുട ചൂടിയും പ്ലാസ്റ്റിക് ഷീറ്റ് പിടിച്ചും ഘോഷയാത്ര മുന്നേറി
താമരശ്ശേരി കോട്ടയിൽ ഭഗവതി ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച മഹാശോഭായാത്ര താമരശ്ശേരി ടൗൺ വഴി മാട്ടുവായി ശ്രീരാമ ക്ഷേത്രത്തിൽ സമാപിച്ചു.
കെ.ടി. ബാലരാമൻ, ടി.സി. ലിനീഷ് ബാബു, എൻ.പി. ബാബു, കെ.പി.രമേശൻ,ബവീഷ് എ.കെ. എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍