ലഹരി മാഫിയ ആക്രമം: സ്ത്രീയടക്കം രണ്ടു പേർ കൂടി അറസ്റ്റിൽ.

താമരശ്ശേരി: അമ്പലമുക്ക് കൂരിമുണ്ടയിൽ ആക്രമം ന്നടത്തിയ ലഹരി മാഫിയാ സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ.

താമരശ്ശേരി കുടുക്കിൽ ഉമ്മരം കയ്യേലിക്കുന്നുമ്മൽ കെ കെ ദിപീഷ് (30) തച്ചംപൊയിൽ ഇരട്ട കുളങ്ങര പുഷ്പ എന്ന റജീന (40) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.ഇതോടെ അറസ്റ്റു ചെയ്തവരുടെ എണ്ണം 4 ആയി.തിങ്കളാഴ്ച രാത്രിയായിരുന്നു പ്രവാസിയായ മൻസൂറിൻ്റെ വീടിനു നേരെ ലഹരി മാഫിയാ സംഘത്തിൻ്റെ ആക്രമമുണ്ടായത്.

പോലീസിനു നേരെയും സംഘം കല്ലേറു നടത്തിയിരുന്നു.സംഭവത്തിൽ ഒരാൾക്ക് വെട്ടേൽക്കുകയും, വാഹനങ്ങൾ തകർക്കുകയും ചെയ്തിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍